Don't Miss
Home / crime / വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായവരെ മടക്കിയയച്ചു

വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായവരെ മടക്കിയയച്ചു

നെടുമ്പാശേരി: വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി ദുബായ് വിമാനത്താവളത്തില്‍ പിടിയിലായ മൂന്ന് ബംഗ്ലാദേശികളെ നെടുമ്പാശേരിയിലേക്ക് മടക്കിയയച്ചു. വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ബംഗ്ലാദേശികളാണ് ദുബായ് വിമാനത്താവളത്തില്‍ പിടിയിലായത്. ബംഗ്ലാദേശ് സ്വദേശികളായ സുബ്രു ബറുവ (35),എവി മുഖര്‍ജി (33),അജയ് ചൗധരി (25) എന്നിവരാണ് പിടിയിലായത്.

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ ഇവര്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ച ഇവര്‍ ദുബായ് വഴി സെര്‍ബിയയിലേക്ക് പോകാനായിരുന്നു പദ്ധതി.  എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ വച്ച് നടത്തിയ എമിഗ്രേഷന്‍ പരിശോധയില്‍ വ്യാജ പാസ്‌പോര്‍ട്ട് പിടിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ യാത്ര തുടങ്ങിയ രാജ്യത്തേക്ക് തിരിച്ചയക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് മടക്കിയയച്ചത്.
വിമാനത്താവളത്തില്‍ എമിഗ്രെഷന്‍ വിഭാഗം അറസ്റ്റ് ചെയ്ത് നെടുമ്പാശേരി പോലീസിന് കൈമാറി. ഇന്ന് കോടതിയില്‍ ഹാജരാക്കും.