Don't Miss
Home / COVER STORY / റഷ്യ-ഉക്രയിന്‍ സംഘര്‍ഷം: ജി 20 ഉച്ചകോടിയില്‍ പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദ് ചെയ്യും- ട്രമ്പ്

റഷ്യ-ഉക്രയിന്‍ സംഘര്‍ഷം: ജി 20 ഉച്ചകോടിയില്‍ പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദ് ചെയ്യും- ട്രമ്പ്

വാഷിംഗ്ടണ്‍: റഷ്യയും ഉക്രയിനും തമ്മില്‍ നിലനില്‍ക്കുന്ന നാവിക സംഘര്‍ഷം പരിഹരിക്കാത്ത സാഹചര്യം കണക്കിലെടുത്ത് നിര്‍ദ്ദിഷ്ട ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രത്യേക ചര്‍ച്ച റദ്ദു ചെയ്‌തേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്.

ഞായറാഴ്ച റഷ്യന്‍കപ്പലുകളിലെ നാവികര്‍ വെടിവെയ്ക്കുകയും പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് പൂര്‍ണമായ ഒരു റിപ്പോര്‍ട്ടു ലഭിക്കുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് താനെന്നും വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ട്രമ്പ് വ്യക്തമാക്കി.

ഈ ആഴ്ച ബ്യൂണസ് അയേഴ്‌സില്‍ ജി 20 ഉച്ചകോടിയോടനുബന്ധിച്ച് ട്രമ്പും പുടിനും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. അതിനിടയില്‍ ഉക്രയിന് കൂടുതല്‍ പിന്തുണനല്‍കാന്‍ യൂറോപ്യന്‍ യൂണിയനോട് യുഎസ് ആഹ്വാനം ചെയ്തു. റഷ്യക്കെതിരെ കൂടുതല്‍ ശക്തമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് യുഎസിന്റെ ആവശ്യമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ ന്യുയെര്‍ട്ട് പ്രസ്താവിച്ചു.