Don't Miss
Home / COVER STORY / വയലാര്‍ പുരസ്‌കാരം ഡോ. ജെ. രാജ്‌മോഹന്‍പിള്ളയ്ക്ക് സമ്മാനിച്ചു

വയലാര്‍ പുരസ്‌കാരം ഡോ. ജെ. രാജ്‌മോഹന്‍പിള്ളയ്ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദിയുടെ വയലാര്‍ സ്മാരക സാഹിത്യ പുരസ്‌കാരം ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. രാജ്മോഹന്‍ പിള്ളക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. വ്യവസായ പ്രമുഖനായിരുന്ന അന്തരിച്ച ബ്രിട്ടാനിയ രാജന്‍പിള്ള പറഞ്ഞ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ രാജ്മോഹന്‍ പിള്ള രചിച്ച ‘സിദ്ധാര്‍ത്ഥന്‍’ എന്ന നോവലിനാണ് പുരസ്‌കാരം.
ജീവിതാനുഭങ്ങളിലൂടെ കലങ്ങിമറിയുന്ന മനസ്സിന് സ്വാസ്ഥ്യം കണ്ടെത്താന്‍ കഴിയാതെ വരുന്ന സാധാരണ മനുഷ്യന്റെ ദുരന്ത ചിത്രമാണ് ‘സിദ്ധാര്‍ഥന്‍’ നമുക്ക് മുന്നില്‍ തുറന്നുതരുന്നത്.

വിപ്ലവ രാഷ്ട്രീയത്തിലെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍. ജന്മി, പ്രഭുത്വ , മുതലാളിത്വ ശക്തികളെ ഉന്മൂലനം ചെയ്യണമെന്ന് വാദിച്ചവര്‍ അതിലേക്ക് ലയിച്ചു ചേരുകയും പുത്തന്‍ മുതലാളിത്വ കൂട്ടായ്മകള്‍ രൂപം കൊള്ളുകയും ചെയ്യുന്നത് , ബന്ധങ്ങളിലെ ഊഷ്മളത, ചതിക്കുഴികള്‍ ഒക്കെയും തികഞ്ഞ ഗൗരത്തോടെ കഥാകാരന്‍ വരച്ചുകാട്ടുന്നു , ഈ കൃതിയില്‍. പുത്തിരിക്കണ്ടം വയലാര്‍ നഗറില്‍ നടന്ന ചടങ്ങില്‍ എം വിജയകുമാര്‍, പാലോട് രവി, ഗുരു ജ്ഞാന തപസ്വി , എം ആര്‍ ജയഗീത തുടങ്ങിയവര്‍ പങ്കെടുത്തു.