Don't Miss
Home / NEWS / Keralam / സജി ഓലിക്കരയോട് 'വീക്ഷണം' ചെയ്ത ക്രൂരത

സജി ഓലിക്കരയോട് 'വീക്ഷണം' ചെയ്ത ക്രൂരത

കോട്ടയം ജില്ല മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സജി ഓലിക്കര നിര്യതനായ വാര്‍ത്ത മെയ് ആറാം തീയതിയിലെ വീക്ഷണം ദിനപത്രം വിശദമായി കൊടുത്തിട്ടുണ്ട്. അതേ പേജില്‍ തന്നെ ചികിത്സയില്‍ ആയിരുന്ന എ.എസ്.ഐ മരിച്ച വാര്‍ത്തയും പടവും ഉണ്ട്. രണ്ടുവര്‍ത്തകളിലും എ.എസ്.ഐയുടെ പടമാണ് വെച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ഇത്തരം കലാപരിപാടികള്‍ ഇതാദ്യമായല്ല.
കോണ്‍ഗ്രസ് നേതാക്കളുടെ പോലും പടം മാറി വെക്കുന്നത് പതിവാണ്. പാര്‍ട്ടി പത്രം പുനരുദ്ധരിക്കാന്‍ എല്ലാ മാസവും പിരിവും പക്ഷാചരണവും നടത്തുന്നത് പതിവാണ്. പക്ഷേ, ഇത്തരം തെറ്റുകളും മണ്ടത്തരങ്ങളും ആവര്‍ത്തിക്കുന്നതിനാല്‍ കോണ്‍ഗ്രസുകാര്‍ പോലും വീക്ഷണം ദിനപത്രം വാങ്ങി വായിക്കാറില്ല.

കോട്ടയം ജില്ലയിലെ ജനകീയ നേതാവായിരുന്ന സജി ഓലിക്കരയോട് കോണ്‍ഗ്രസ് മുഖപത്രം ചെയ്ത കടുംകൈ കോട്ടയത്തെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ദേശീയതയുടെ ദിശാബോധം എന്നാണ് വീക്ഷണത്തിന്‍റെ മുഖമുദ്രയായി എഴുതി ചേര്‍ത്തിരിക്കുന്നത്. ദിശാബോധം ഒട്ടുമില്ലെന്നാണ് ഇത്തരം തെറ്റുകളിലൂടെ ദിനപത്രം തെളിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*