ആഗോള ഐടി കമ്പനിയായ ഐബിഎം ഈ വര്‍ഷം തെരഞ്ഞെടുത്ത എട്ട് മികച്ച ഗവേഷകരില്‍ ഒരാള്‍ മലയാളിയായ വിജയ് നാരായണന്. അമേരിക്കയിലെ കാര്‍ണഗി മെലന് സര്‍വകലാശാലയുടെ ഐബിഎം ടിജെ വാട് സണ്‍ റിസര്‍ച്ച് സെന്ററില്‍ മാനേജരാണ് വിജയ്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായിരുന്ന എം.കെ.നാരായണന്റെ മകനാണ് വിജയ്. ഈ വര്‍ഷത്തെ എട്ട് ഫെലോകളില്‍ ഏക ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഇതുവരെ 297 ഫെലോകളാണ് ഐബിഎം തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 146 പേര്‍ക്കും പേറ്റന്റുകളുണ്ട്. അഞ്ചു പേര് നോബല്‍ സമ്മാന ജേതാക്കളാണ്.
സ്മാര്‍ട്ട് സിറ്റി വിദഗ്ധനായ വിജയുടെ സേവനം ഇതൂവരെ കേരളം ഉപയോഗപ്പെടുത്തിയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. അന്താരാഷ്ട്ര തലത്തില്‍ ഈരംഗത്തെ മികച്ച വിദഗ്ധരില്‍ ഒരാളാണ്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയാകാനായി ഇന്റര്‍നെറ്റ് ഓഫ് തിങ്സ് ഉപയോഗിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. വിജയ് ഇതില്‍ അഗാധ വിവരമുള്ളയാളാണ്.
മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് മെറ്റലര്‍ജിക് എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദവും കാര്‍ണഗി മെലന് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി ബിരുദവും നേടിയിട്ടുണ്ട്. 17 വര്‍ഷമായി ഐ.ബി.എമ്മില്‍ ജോലി ചെയ്യുകയാണ്.
Home / NEWS / Keralam / വിജയ് നാരായണന് ഐ.ബി.എം ഫെലോഷിപ്പ്; ഈ ബഹുമതി നേടുന്ന ആദ്യ മലയാളി; മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. നാരായണന്റെ മകനാണ്