Don't Miss
Home / NEWS / international / ജി പി എസ് വഴി കാണിച്ചു; യുവതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു

ജി പി എസ് വഴി കാണിച്ചു; യുവതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ചു

പെന്‍സില്‍വാനിയ: രാത്രി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവതി പോലീസ് പിടിയില്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. യുവതി മദ്യപിച്ചിട്ടില്ലെന്നും അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞ പോലീസ് അതുകൊണ്ടു തന്നെ അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്ങിനാണ് കേസെടുത്തത്. യുവതിയെ കസ്റ്റഡിയിലെടുത്ത ഡ്യൂക്യുസിന്‍ പോലീസ് തന്നെയാണ് രസകരമായ സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

യുവതിയുടെ സാഹസം ആത്മഹത്യാശ്രമമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ചോദ്യം ചെയ്തപ്പോള്‍ പോലീസുകാര്‍ ഒന്ന് ഞെട്ടി. ‘ജി പി എസ് വഴികാണിച്ചു. താന്‍ വാഹനം ഓടിച്ചു.’ എന്നായിരുന്നു കിലുക്കത്തിലെ രേവതി സ്‌റ്റൈലിലുള്ള യുവതിയുടെ നിഷ്‌കളങ്കമായ മറുപടി.
രാത്രി ഏകദേശം പത്ത് മണി ആയപ്പോഴാണ് ഒരു യുവതി റോഡിനോട് ചേര്‍ന്ന റെയില്‍വേ ട്രാക്കിലൂടെ വാഹനം ഓടിക്കുന്നുണ്ടെന്നും അതൊരു ആത്മഹത്യാശ്രമായിരിക്കുമെന്നുമുള്ള സന്ദേശം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അവരെത്തി യുവതിയെ പിടികൂടുകയായിരുന്നു.

അടുത്തിടെ മെരിലന്‍ഡില്‍ വെര്‍ജീനിയ സ്വദേശിയായ ഒരു സത്രീ ഇതുപോലെ റെയില്‍വെ ട്രാക്കില്‍ വച്ച് ട്രെയിന്‍ ഇടിച്ച് മരിച്ചിരുന്നു. ഇവര്‍ ഓടിച്ച കാറിന്റെ ടയര്‍ ട്രാക്കില്‍ കുടുങ്ങുകയായിരുന്നു.
പിന്നീട് രക്ഷാശ്രമത്തിനിടെ കാര്‍ പിറകോട്ട് ഉരുണ്ടുപോവുകയും സ്ത്രീ വാഹനത്തില്‍ നിന്ന് തെറിച്ചുവീഴുകയുമായിരുന്നു.