Don't Miss
Home / COVER STORY / കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

കൊല്ലത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

കൊല്ലം: പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. മൃതദേഹം ആരുടേതാണെന്ന തിരിച്ചറിഞ്ഞിട്ടില്ല.

അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പൊലീസും ഫോറന്‍സിക് വിദഗ്ദരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പൊലീസ് അറിയിച്ചു.