Don't Miss
Home / SPORTS / ലോകകപ്പ് ഹോക്കി: ഇന്ത്യ പൊരുതി, ഒടുവില്‍ കീഴടങ്ങി പുറത്തേക്ക്

ലോകകപ്പ് ഹോക്കി: ഇന്ത്യ പൊരുതി, ഒടുവില്‍ കീഴടങ്ങി പുറത്തേക്ക്

ഭൂവനേശ്വര്‍: ലോകത്തേറ്റവും കരുത്തരായ ഹോക്കി ടീം നെതര്‍ലന്‍ഡ്‌സിനെതിരെ അവസാനം വരെ പൊരുതി ഒടുവില്‍ ഇന്ത്യന്‍ ടീം സ്വന്തം നാട്ടിലെ ലോകകപ്പില്‍ നിന്നും ക്വാര്‍ട്ടറില്‍ പുറത്തേക്ക്. നാല് പതിറ്റാണ്ടിന് ശേഷം ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ പ്രവേശം സാധ്യമാക്കുമെന്ന പ്രതീതി ജനിപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.

കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ 12-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സിന്‍ഡ്‌സിനെ ഞെട്ടിച്ച് ഇന്ത്യ നിറയൊഴിച്ചു. ഈ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല രണ്ടാം ക്വാര്‍ട്ടറില്‍ അവര്‍ തിരിച്ചടിച്ചു. വാശിയോടെയുള്ള പോരാട്ടത്തിനൊടുവില്‍ രണ്ടാം ക്വാര്‍ട്ടറും പൂര്‍ത്തിയായി. മത്സരം പാതി സമയത്തിലേക്ക് പിരിഞ്ഞു. മൂന്നാം ക്വാര്‍ട്ടറിലേക്ക് മത്സരം പുരോഗമിക്കുമ്പോള്‍ ഇരുപാതികളിലേക്കും പന്ത് പാഞ്ഞു.

വാശിക്ക് ഒട്ടും കുറവ് കാണാതിരുന്ന മത്സരത്തില്‍ ഇന്ത്യ ഭുവനേശ്വറിലെ സ്റ്റേഡിയത്തില്‍ ഒത്തുകൂടിയ സ്വന്തം നാട്ടുകാര്‍ക്ക് വാനോളം പ്രതീക്ഷ നല്‍കി. കളിയുടെ അവസാന ക്വാര്‍ട്ടറിലേക്ക് മത്സരം നീണ്ടു. ഇന്ത്യന്‍ പ്രതീകള്‍ തകര്‍ത്ത് കളി അവസാന നിമിഷത്തോടടുക്കുമ്പോള്‍ നെതര്‍ലന്‍ഡ്‌സ് വാന്‍ ദെര്‍ വീര്‍ഡെനിലൂടെ വിജയഗോളിട്ടു. അധികം വൈകാതെ അനിവാര്യമായി അന്തിമ വിസിലോടെ ഇന്ത്യന്‍ കുതിപ്പിന് വിരാമമായി. ഈ ലോകകപ്പ് ഹോക്കിയിലെ ഇന്ത്യയുടെ തേരോട്ടത്തിന് നെതര്‍ലന്‍ഡിസിലൂടെ അവസാനം.