Don't Miss
Home / crime / സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: 22കാരന്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: 22കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കൊളച്ചേരി സ്വദേശി അറസ്റ്റില്‍.പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂര്‍ വനിതാ സെല്‍ എസ് ഐ കേസെടുത്താണ് കൊളച്ചേരി സ്വദേശിയായ ആദര്‍ശിനെ (22) അറസ്റ്റ് ചെയ്തത്.

നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനാല്‍ മാതാപിതാക്കള്‍ വനിതാസെല്ലില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ കൗണ്‍സിങ്ങിലാണ് കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പോസ്‌കോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഈ പെണ്‍കുട്ടിയെ താളിക്കാവിലെ മറ്റൊരു സുഹൃത്തും ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിനെ തുടര്‍ന്ന്. ഇദ്ദേഹത്തിനെതിരെയുംപോലീസ് കേസെടുത്തിട്ടുണ്ട്.

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പ്രേമം നടിച്ച് വശത്താക്കി പീഡിപ്പിച്ചുവെന്നാണ് പറയുന്നതെങ്കിലും പോലീസ് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിലാണ്. പറശ്ശിനിക്കടവില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവവുമായി ഈ പീഢനത്തിനും ബന്ധമുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പറശ്ശിനിക്കടവില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അടുത്ത കൂട്ടുകാരിയാണ് ഈ പെണ്‍കുട്ടിയെന്നും സംസാരമുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താളിക്കാവ് സ്വദേശിയായ യുവാവ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവാണത്രെ.